Thursday, February 28, 2013

ആത്മാവ് മാത്രം ....






                                                          ആത്മാവ് മാത്രം ....


അന്ന് 


    ജീവിതമെന്നൊരു  ചാക്രിക മണ്ഡലത്തില്‍
    ഒരു  പൂമ്പാറ്റയാവാനനാഗ്രഹിച്ചൂ  ഞാന്‍ 
    എന്തിനെന്നാല്‍ ,ഭാരമില്ലാതെ ,      സ്വാതന്ത്ര്യത്തോടെ -
    വിധിവിലക്കുകളില്ലാതെ ,പരിഭവമില്ലാതെ 
    ആകാശമാം  സൗധത്തില്‍  സ്വാതന്ദ്ര്യത്തിന്‍  ചിറകുകള്‍ വീശി 
    പറന്നു നടക്കാനാഗ്രഹിച്ചു ഞാന്‍ ....

ഇന്ന് 


    എന്റെ കളിക്കൂട്ടുകാരായ പൂവുകള്‍ എങ്ങുമില്ല 
    പകരം കൊണ്ക്രീറ്റില്‍  തീര്‍ത്ത  അംബരചുംബികള്‍  മാത്രം 
    സ്നേഹത്തിന്‍  പ്രകാശം  പരത്താന്‍    എനിക്കിന്ന്  ചിറകുകളില്ല 
   സ്ഫോടനത്തില്‍  ഇരുകയ്യുംതകര്‍ന്ന  ഒരു  പിഞ്ചുകുഞ്ഞിന്‌ 
    ഞാനെന്റെ ഇരു  ചിറകുകളും  നല്‍കി ,സ്നേഹത്തോടെ -
    കാലുകള്‍ , അതെ , കണ്ണുകള്‍ .ഹൃദയം  തകര്ന്നോരാള്‍ക്ക്  ഹൃദയവും ..
    ഹൃദയം   വിട്ടപ്പോള്‍  എന്റെ ആത്മാവ്  തേങ്ങി ...പിരിഞ്ഞതുകൊണ്ടല്ല -
    ഈ ഇരുണ്ട ലോകത്തിന്‍  ദൈന്യതയോര്‍ത്ത് ..നിരപരാധിയുടെ  രക്തമോര്‍ത്ത്

    അടഞ്ഞ  കണ്ണുകള്‍ , ഇരുട്ടുകയറുന്ന മനസ്സും 
    ഇരുളിലെവിടെയോ  ഒരു ആകാശ നീലിമ ,
    അവിടെ, അതാ ഒരപ്പൂപ്പന്‍ താടിയായ്  എന്റെ   ആത്മാവും . . . .



                                 ശുഭം 
      

11 comments:

  1. Good one.. അക്ഷരതെറ്റുകള്‍ കൂടി പരിഹരിച്ചാല്‍ ഇനിയും നന്നാകും

    ReplyDelete
    Replies
    1. വളരെ നന്ദി, സംഗീത്‌ ഭായ് ..

      Delete
  2. This comment has been removed by the author.

    ReplyDelete
    Replies
    1. This comment has been removed by the author.

      Delete
    2. ഇനി എവിടെ അപ്പൂപ്പൻ താടി കണ്ടാലും, ആ താടിക്കിട്ട് ഞാൻ തേമ്പും :)

      Delete
    3. ശരി മേസിരി :P

      Delete
  3. അക്ഷരതെറ്റുകള്‍ തിരിത്തൂ..

    ReplyDelete
    Replies
    1. തിരുത്താം , നന്ദി ..

      Delete
  4. കവിതയിലേക്ക് ഇനിയുമൊരു കാതം താണ്ടണം...

    ReplyDelete