Sunday, October 13, 2013

വാര്‍ദ്ധക്യം





ആദ്യനരയുടെ പുതുനാമ്പുകള്‍ കറുത്ത മുടിയിഴകളെ തഴഞ്ഞ് വെളിയിലേക്ക് തലനീട്ടിയപ്പോഴാണ്‌ വാര്‍ദ്ധക്യമെന്ന അവസാന ഘട്ടത്തില്‍ താന്‍ എത്തിയിരിക്കുന്നെന്ന യാഥാര്‍ത്ഥ്യം അയാളറിഞ്ഞത്. തലച്ചോര്‍ പിളര്‍ന്ന് തന്റെ ഓര്‍മ്മകളെക്കൂടി പിഴുതെടുത്ത് ആ നരകള്‍ പുറത്തെറിയുന്ന പോലെ തോന്നി. ഇത്രയും കാലം മനസ്സിനൊപ്പം സഞ്ചരിച്ചിരുന്ന തന്റെ ശരീരം ഇനി മുതല്‍  ഉമ്മറപ്പടിയിയിലുള്ളചാരുകസേരയില്‍ മാറാലകെട്ടിയമനസ്സുമായി ഇരുന്നുപോകുമെന്ന യാഥാർഥ്യം അയാളുടെ ചിന്താമണ്ഡലങ്ങളെ  മഥിച്ചുകൊണ്ടിരുന്നു.


  കാലം പൽ‌ച്ചക്ക്രമായി. വാർദ്ധക്യമെന്ന രണ്ടാം ബാല്യം അയാളെ ചിന്തകളുടെ  അഗാധ പടുകുഴിയിലേക്ക് തള്ളി.പ്രകൃതി അയാള്‍ക്ക് ചരമ ഗീതം പാടിക്കൊണ്ടിരുന്നു. പക്ഷികളും മൃഗങ്ങളും അതേറ്റുപാടി. രണ്ടു നാഴികക്കപ്പുറത്തുള്ള  പള്ളിക്കാട്ടില്‍ നിന്നും വീശിക്കൊണ്ടിരുന്ന കാറ്റിന് ആത്മാക്കളെ വലിച്ചെടുത്ത  മൈലാഞ്ചിച്ചെടികളുടെ മണമുണ്ടായിരുന്നു. പള്ളിക്കാട്ടിലെ ഇരുണ്ട  നിശബ്ദതയെഭേദിച്ച് ചീവീടുകളുടെ മരണഗീതങ്ങൾ തനിക്കുള്ള വിലാപഗീതം  പോലെയെന്നയാൾക്ക് തോന്നി.

  തുള്ളിക്കൊരു കുടം കണക്കെ പെയ്ത വേനൽ മഴ തല്‍ക്കാലത്തേക്ക് മാറിനിന്ന, വസന്തത്തിന്റെ പിൻവാങ്ങൽ വിളംബരം ചെയ്ത്  തൊടിയിലെ മൂവാണ്ടന്‍ മാവിലെ  അവസാനത്തെ മാങ്ങയും ഞെട്ടറ്റു വീണ, ദേശാടനപ്പക്ഷികള്‍ യാത്ര പറഞ്ഞ്  ചിറകടിച്ചു പറന്ന  ആ രാത്രിയില്‍ .. ജനാലപ്പാളി കടന്നുവന്ന കാറ്റിന് പതിവിനു വിപരീതമായി എന്തോ പറയാനുണ്ടെന്ന് അയാളുടെ മനസ്സ് മന്ത്രിച്ചു.

  മയ്യത്തുകട്ടിലിന്റെ നാലു കാലിലും അന്നാദ്യമായി നാലുമക്കളെയും ഒരുമിച്ചുകണ്ടപ്പോള്‍  ആ വൃദ്ധന് അന്നാദ്യമായി പൊട്ടിക്കരയണമെന്ന് തോന്നി. പക്ഷെ .... വരിഞ്ഞു മുറുക്കിയ മൂന്നുമുഴം തുണിക്കുള്ളില്‍ അയാള്‍ നിസ്സഹായനായിരുന്നു.

6 comments:

  1. ഹും..,
    നന്നായി എഴുതി...(ശീലമാക്കേണ്ട., എന്‍റെ ബ്ലോഗില്‍ ആളു കുറയും)
    വാക്കുകള്‍ക്കു ഇത്രേം കട്ടി വേണോന്നൊരു സംശയം ഇല്ലാതില്ലാതില്ല..,

    word verification എടുത്തു മാറ്റെടോ....
    ആശംസകള്‍....

    ReplyDelete
    Replies
    1. ഹ ഹാ ..കൊള്ളാല്ലോടാ നീ .. പിന്നെ നിന്റെ ബ്ലോഗിനുള്ളത്ര പ്രശസ്തി ഞാനിവിടെ തലകഉത്തി മറിഞ്ഞാൽ കിട്ടുമോ ? :) :)

      പിന്നെ അമ്മച്ച്യാണേ ... നീ അവസാനം പറഞ്ഞ സാധനവുമായി എനിക്കൊരു ബന്ധോമില്ല :)

      Delete
  2. നന്നായിട്ടുണ്ട്,,,

    ReplyDelete
    Replies
    1. വായനക്ക് നന്ദി ശിബ്ളോ :) ... എന്നാലും ആ വാക്കുകളിൽ ഞാൻ ഇനിയുമേറെ മുൻപോട്ട് പോവനുണ്ട് എന്ന ധ്വനി ..

      വീണ്ടും നന്ദി :)

      Delete
  3. സംഗതി അങ്ങോട്ട്‌ വ്യക്തമാകുന്നില്ല ,കുറച്ചു കൂടി ശ്രദ്ധിച്ചു എഴുതിയാല്‍ കൂടുതല്‍ നല്ല എഴുത്തുകാരനാകാം ..കിടിലന്‍ എന്ന് പറഞ്ഞു പ്രോത്സാഹിപ്പിക്കണം എന്ന് വിചാരിക്കതെയല്ല ,പക്ഷേ അത് നിങ്ങളെപ്പോലെ കഴിവുള്ള ഒരാളെ നശിപ്പിക്കലാകും ..ദേശാടനപ്പക്ഷികള്‍ എന്നാണു ശരി കേട്ടോ

    ReplyDelete
    Replies


    1. അതെ കുറച്ചുകൂടി വ്യക്തത വരുത്താമെന്ന് എനിക്കിപ്പോള്‍ തോന്നുന്നു, എഴുത്തിന്റെ വഴികള്‍ ഒന്നുകൂടി ശ്രദ്ധിക്കാന്‍ , താങ്കളുടെ നിര്‍ദ്ദേശം ശിരസാവഹിച്ചുകൊണ്ട്..

      നന്ദി

      Delete