Sunday, August 31, 2014



പ്രിയ മാവേലി വായിച്ചറിയുവാൻ ഒരു പാവം പ്രജ എഴുതുന്നത്‌....


എന്തെന്നാൽ ,അങ്ങേക്ക്‌ സുഖമെന്ന്‌ വിശ്വസിക്കുന്നു. ഈ കത്ത്‌ കിട്ടുമ്പൊഴേക്കും.ഒരു പക്ഷെ താങ്കൾ അവിടെനിന്നും ഞങ്ങൾ പ്രജകളെ കാണാൻ പുറപ്പെട്ടിരിക്കും.നല്ലത്‌..പക്ഷെ പ്രജാക്ഷേമതൽപരനായ മാവേലി, അങ്ങ്‌ ഇത്രയൊക്കെ കഷ്ടപ്പെട്ട്‌ പാതാളത്തിൽനിന്നും ഇവിടെവരെ വന്നിട്ടും അങ്ങയുടെ മഹിമയെക്കുറിച്ച്‌ ഞങ്ങൾ മലയാളികൾ അജ്ഞരാണെന്നുള്ള സത്യം തുറന്നു പറയട്ടെ. അങ്ങയുടെ ഭരണത്തിൽ ഉണ്ടായിരുന്നെന്ന് പറയുന്ന മാനുഷരെല്ലാരും ഒന്നുപോലെ ,ആമോദത്തൊാടെ വസിക്കും കാലം, കള്ളവുമില്ല ചതിയുമില്ല,എള്ളോളമില്ല പൊളിവചനം ...... !!

മാവേലീ, എനിക്ക്‌ തോന്നിയ ഒരു സംശയമാണ്‌..അതേയ്‌..അങ്ങ്‌ ശരിക്കും നാട്‌ ഭരിച്ചിരുന്നോ ?? അല്ല .താങ്കളുടെ കാലത്തുണ്ടെന്നു പറയുന്ന ഈ കാര്യങ്ങളെല്ലാം തന്നെ ഒരു ഉട്ടൊപ്പ്യൻ ആശയങ്ങളായിട്ടാണ്‌ ഞങ്ങൾ സാധാരണ പ്രജകൾക്ക്‌ തോന്നുന്നത്‌.അങ്ങുവരുന്ന ഈ ഉത്രാടം ഞങ്ങൾ സാദുക്കൾക്ക്‌ പെപ്രാള സമയമാണ്‌.കാരണം കാണത്തിനുപോലും ഇപ്പോൾ രൂപയേക്കാൾ വിലയുണ്ട്‌.

പിന്നെ മാവേലി, ഞാൻ മേൽപറഞ്ഞകാര്യമോർത്ത്‌ അങ്ങ്‌ ഇനി വരാതിരിക്കണ്ട..ഒരു പക്ഷേ നാളെ അല്ലെങ്കിൽ മറ്റന്നാൾ ഞങ്ങൾ മലയാളികൾ നന്നായാലോ ..സ്വന്തം അയൽപക്കക്കാരൻ പട്ടിണി കിടക്കുമ്പോൾ അവന്‌ കഴിയുന്ന സഹായം ചെയ്തുകൊടുക്കുന്നതിനു പകരം അവന്റെ ദയനീയത പകർത്തി മുഖപുസ്തകത്തിലിട്ട്‌ ലൈക്കുവാരുന്ന ഞങ്ങൾ ഇങ്ങനെയൊക്കെയാണ്‌.അപ്പൊ ഇനി ബാക്കി നേരിൽക്കണ്ട്‌ പറയാം..

ങാ..ഒരു കാര്യം കൂടി , അങ്ങ്‌ തൃപ്പൂണിത്തുറ വഴിയാണോ വരുന്നത്‌? അതെയ്‌ അങ്ങനെയാണെങ്കിൽ എംജി റോഡിൽ പാതാളം വരെയെത്തുന്ന ഒരു കുഴിയുണ്ട്‌..യാത്ര എളുപ്പമാവുമല്ലോ ..

നന്ദി





കഴിഞ്ഞ വര്‍ഷം ഓണക്കാലത്ത് ഫേസ് ബുക്കില്‍ പോസ്റ്റിയത്.

10 comments:

  1. ഓഹോ... മാവേലീം ഫേസ് ബുക്കിലുണ്ടാരുന്നോ!!

    ReplyDelete
    Replies
    1. ഹ ഹാ അജിത്തേട്ടാ !!

      മലയാളിയെ കാണണമെങ്കില്‍ ഫേസ്ബുക്കില്‍ വന്നാലേ കാര്യമുള്ളൂ എന്ന സ്ഥിതിയില്‍ മാവേലിക്കും അക്കൌണ്ടെടുക്കാതെ തരമില്ല :)


      നന്ദി അജിത്തേട്ടാ,, കമന്റിന്‌ :)

      Delete
  2. M G റോഡു വഴിയെ വരൂ... പാതാളം വരെ കുഴിയുള്ളത് കൊണ്ട് പെട്ടന്ന് ഇങ്ങടെ എത്താം... ലിഫ്റ്റ്‌ കുറച്ചു ഒപരെറ്റ് ചെയ്താ മതിയാകും

    ReplyDelete
  3. ഇപ്പ്രാവശ്യവും പ്രജകൾക്കു വല്ല്യ മാറ്റവുമോന്നില്ല

    ReplyDelete
  4. കുറച്ച് കാലമായി കേട്ട് പഴകിയ ക്ലീഷേ വാചകങ്ങള്‍...

    ReplyDelete
  5. :) ഇനിയും എഴുതൂ

    ReplyDelete
  6. വന്നിട്ട് പോകട്ടെ :) നമ്മുടെ മാവേലിയോല്ലേ

    ReplyDelete
  7. സ്വന്തം അയൽപക്കക്കാരൻ പട്ടിണി കിടക്കുമ്പോൾ അവന്‌ കഴിയുന്ന സഹായം ചെയ്തുകൊടുക്കുന്നതിനു പകരം അവന്റെ ദയനീയത പകർത്തി മുഖപുസ്തകത്തിലിട്ട്‌ ലൈക്കുവാരുന്ന ഞങ്ങൾ...........

    എംജി റോഡിൽ പാതാളം വരെയെത്തുന്ന ഒരു കുഴിയുണ്ട്‌...................

    ReplyDelete